09:04pm 09 November 2026
NEWS
കോട്ടയം വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
11/06/2025  06:27 PM IST
സണ്ണി ലുക്കോസ്
കോട്ടയം വൈക്കത്ത് കാണാതായ ഫിഷ് ഫാം  ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ചെമ്മന്നത്തുകര മുല്ലശ്ശേരിയിൽ വിപിൻ നായർ (52 ) ആണ് മരിച്ചത്കാലുകളിലും കഴുത്തിലും കയറിൽ ഇഷ്ടിക കെട്ടിയ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.രണ്ടു ദിവസം മുമ്പ് മുതൽ ഇയാളെ കാണാതായിരുന്നു തോട്ടകത്ത് വിപിൻ്റെ ഉടമസ്ഥതയിലുട ഫിഷ് വേൾഡ് അക്വാ ടൂറിസം ഫാമിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.വിപിൻ്റെ മരണത്തിൽ  ദുരുഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതുന്നത്. ഫാമിന് സമീപം ഇദ്ദേഹം ഉപയോഗിച്ചിരുന്ന മുറി അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. ഇവിടെ മൽപിടുത്തം നടന്നതായി സംശയിക്കുന്നുണ്ട്.എന്നാൽ വിപിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ്  പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img